News One Thrissur
Updates

ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കായകൽപ്പ് അവാർഡ്.

ആലപ്പാട്: അന്തിക്കാട് ബ്ലോക്കിന് കീഴിലെ ആലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സർക്കാറിൻ്റെ കായകൽപ്പ് അവാർഡ്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയിൽ നടത്തിയ മികച്ച പ്രവർത്തനമാണ് സംസ്ഥാന സർക്കാറിൻ്റെ കായകൽപ്പ് കമൻഡേഷൻ അവാർഡിന് ആലപ്പാട് സാമൂഹിക കേന്ദ്രത്തെ തിരഞ്ഞെടുത്തത്. 81% മാർക്ക് നേടി സംസ്ഥാനത്ത് ഈ അവാർഡ് നേടിയ സ്ഥാപനങ്ങളിൽ മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചു. ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി വീണാ ജോർജാണ് പ്രഖ്യാപിച്ചത്.

Related posts

തൃശ്ശൂർ ജില്ലാ ഈഴവ സഭയുടെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Sudheer K

തളിക്കുളത്ത് ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർദ്ദനം

Sudheer K

അന്തിക്കാട് ജനമൈത്രി പൊലീസിനെ കൂടുതൽ ജനകീയമാക്കും; യോഗം ജനുവരി 17 ന്

Sudheer K

Leave a Comment

error: Content is protected !!