അന്തിക്കാട്: താന്ന്യത്ത് വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച് നാടുവിട്ട് ഉത്താരാഖ ണ്ഡിൽ നിന്ന് തൃശൂർ റൂറൽ പൊലീസ് സംഘം പിടികൂടിയ പ്രതിയെ കാപ്പ ചുമത്തി തടങ്കലിലാക്കി. അന്തിക്കാട് പെലിസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും കായ്ക്കുരു രാഗേഷിന്റെ സംഘാംഗവുമായ ചാഴൂർ പുതിയവീട്ടിൽ ഷജീറിനെയാണ് (ഷാജഹാൻ-31) ആറ് മാസക്കാലത്തേക്ക് ജയിലിലടച്ചത്.
ഷാജഹാൻ അന്തിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമമടക്കം ഏഴ് ക്രമിനൽ കേസുകളിൽ പ്രതിയാണ്.
