കയ്‌പമംഗലം: ദേശീയപാതയിൽ വീണ്ടും അപകടം. കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്ക്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ കയ്‌പമംഗലം പന്ത്രണ്ട് സെൻ്ററിലായിരുന്നു അപകടം. കൊടുങ്ങല്ലൂരിൽ നിന്നും പാർസലുമായി ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന ഓട്ടോയും ഇതേ ദിശയിൽ തന്നെ പോയിരുന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്.
next post
