News One Thrissur
Updates

കണ്ടശ്ശാംകടവ് ജലോത്സവത്തിന് കൊടികയറി

കണ്ടശ്ശാംകടവ് : ഓണാഘോഷത്തിന്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിംഗ് ട്രോഫിക്കായി നടക്കുന്ന കണ്ടശ്ശാംകടവ്
ജലോത്സവത്തിന് സൗഹൃദ തീരത്ത് തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ കൊടിയേറ്റി.
സംഘാടകസമിതി ചെയർപേഴ്സൺ സിജി മോഹൻദാസ് അധ്യക്ഷയായി.കോർഡിനേറ്റർ വി.എൻ. സുർജിത്ത്, വാടനപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐ. എൻ. സുധീഷ്, അന്തിക്കാട് ബ്ലോക്ക്‌ പ്രസിഡന്റ്‌ ജ്യോതി ലക്ഷ്മി വസന്തൻ, തളിക്കുളം ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സി. എം. നൗഷാദ്, ജില്ലാ പഞ്ചായത്ത്‌ അംഗം കെ. പി. സന്ദീപ്, ട്രഷറര്‍ കെ. വി. വിനോദൻ, എന്നിവർ പ്രസംഗിച്ചു. 23 മുതൽ 26 വരെ എല്ലാ ദിവസവും കലാകായിക പരിപാടികളോടെ സാംസ്കാരികോത്സവം നടക്കും.
27ന് ചുണ്ടൻ വള്ളങ്ങളും മുപ്പതോളം ചുരുളൻ ഇരുട്ടുകുത്തി വിഭാഗത്തിൽ പെടുന്ന വള്ളങ്ങളും മാറ്റുരയ്ക്കുന്ന ജലമേള നടക്കും .

 

Related posts

മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു

Sudheer K

ഡി.എം. പൊറ്റേക്കാട് ജന്മശതാബ്ദി ആചരിച്ചു

Sudheer K

ഡേവീസ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!