News One Thrissur
Updates

കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.

തൃപ്രയാർ: എടമുട്ടം ഭാഗത്ത് നിന്നും കാണാതായ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം സ്വദേശിയും എടമുട്ടത്ത് താമസിക്കുന്ന ആളുമായ പണിക്കവീട്ടിൽ അബ്ദുൽ മനാഫ് (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ പോലീസിൽ പരാതി നൽകാൻ പോകുന്നതിനിടെയാണ് എടമുട്ടത്ത് സെൻ്ററിന് തെക്ക് ഭാഗത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വലപ്പാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Related posts

തൃശ്ശൂരിൽ മയക്കുമരുന്ന് വേട്ട; രണ്ട് പേർ അറസ്റ്റിൽ.

Sudheer K

ചാർജ് വർധനവ്: സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്

Sudheer K

സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് മൂന്നാം തവണയും കുറഞ്ഞു;പവൻ വില1,10,200 രൂപ

Sudheer K

Leave a Comment

error: Content is protected !!