News One Thrissur
Updates

മുൻ എം.എൽ.എ പി.എ മാധവനെ വാഹനം ഇടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പേരമംഗലം പോലീസ് പിടികൂടി.

തൃശൂർ: മുൻ എം.എൽ.എ പി.എ മാധവനെ വാഹനം ഇടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പേരമംഗലം പോലീസ് പിടികൂടി : കൂറ്റനാട് സ്വദേശി സെയ്‌തലവിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച മുണ്ടൂരിൽ വെച്ചാണ് പി.എ മാധവൻ സഞ്ചരിച്ച വാഹനത്തിൽ പ്രതി ഓടിച്ച വാഹനമിടിച്ചത്. അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. അപകടത്തെത്തുടർന്ന് പരിക്കേറ്റ പി.എ മാധവൻ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പോലീസ് ഊർജിതമായ അന്വേഷണമാണ് നടത്തിയത്. അപകടം നടന്ന മുണ്ടൂർ മേഖലയിലെ വിവിധ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിലാണ് പ്രതിയെയും വാഹനത്തെയും പേരമംഗലം പോലീസ് തിരിച്ചറിഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്.

Related posts

തളിക്കുളം ഗ്രാമപഞ്ചായത്ത് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം നടത്തി.

Sudheer K

പെൻഷൻ 3000 രൂപയായി ഉയർത്തും, കേരളം പോർട്ട് ഹബ്ബാകും; സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനവുമായി ഗവർണർ

Sudheer K

ചേനത്ത് തെരുവ് നായ ആക്രമണം:ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!