പഴുവിൽ: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ പഴുവിൽ യൂണിറ്റ് കൺവെൻഷൻ പഴുവിൽ ജെപീസ് സംഗമം ഹാളിൽ ജില്ലാ വൈസ് പ്രസിഡന്റ് വിജയകൃഷ്ണൻ കപ്യാരത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മോഹന സുന്ദരൻ അധ്യക്ഷത വഹിച്ചു. സുരജ ഉണ്ണികൃഷ്ണൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഏരിയ പ്രസിഡൻറ് പീതാംബരൻ ഇയ്യാനി, ഏരിയ സെക്രട്ടറി ഷിമ്മി ശിവദാസ്, ഷെമീറ ഷംസുദ്ദീൻ, ടി.എൽ. ബാബു , രാധിക ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. എകെടിഎ ഭാരവാഹിയും തൃതല പഞ്ചായത്തിൽ ചാഴൂർ പതിനാലാം വാർഡിൽ നിന്നും വിജയച്ച നിത്യ ബിജുവിനേയും ഏരിയ സെക്രട്ടറിയും താന്ന്യം പഞ്ചായത്തിൽ നിന്ന് വിജയിച്ച ഷിമ്മി ശിവദാസിനേയും അനുമോദിച്ചു.
