News One Thrissur
Updates

നാട്ടിക സർവ്വീസ് സഹകരണ ബാങ്കിൻ്റെ ബീച്ച് ബ്രാഞ്ച് കെട്ടിട ഉദ്ഘാടനം 30 ന്

തൃപ്രയാർ: നാട്ടിക സർവ്വീസ് സഹകരണ ബാങ്കിൻ്റെ നാട്ടിക ബീച്ച് ബ്രാഞ്ച് കെട്ടിടത്തിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെന്ന് ബാങ്ക് പ്രസിഡൻ്റ് കെ കെ ധർമ്മപാലൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.14 സെൻ്റ് സ്ഥലത്ത് 4000 സ്ക്വയർ ഫീറ്റിലാണ് രണ്ട് നിലയിലുള്ള കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഒന്നരക്കോടി രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ബാങ്കും ഇതിനോട് ചേർന്ന് വളം ഡിപ്പോയും പ്രവർത്തിക്കും. മുകളിലെ നിലയിൽ 120 പേർക്ക് ഇരിക്കാവുന്ന മിനി എസി ഹാൾ, ഡൈനിംഗ് ഹാൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. വ്യാഴം രാവിലെ 9 ന് നടക്കുന്ന ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി കെ രാജൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.എ സി മിനി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ് നിർവ്വഹിക്കും. സി.സി. മുകുന്ദൻ എം എൽ എ അധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ ദിനേശൻ തുടങ്ങിയവർ പങ്കെടുക്കും. വൈസ് പ്രസിഡൻ്റ് ടി ആർ വിജയരാഘവൻ, ഡയറക്ടർ ബോർഡ് അംഗം യു കെ ഗോപാലൻ, സെക്രട്ടറി ടി ഡി സുമി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Related posts

ചാവക്കാട് പോലീസ് ജീപ്പും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

Sudheer K

തൃശൂർ നഗരത്തില്‍ അർധരാത്രിയില്‍ നടുറോഡില്‍ മദ്യലഹരിയില്‍ ചാഴൂർ സ്വദേശിനിയായ യുവതിയുടെ ഭീകരാന്തരീക്ഷം

Sudheer K

പൾസ് പോളിയോ : തളിക്കുളത്ത് 85 കേന്ദ്രങ്ങളിൽ വിതരണം നടത്തി.

Sudheer K

Leave a Comment

error: Content is protected !!