അരിമ്പൂർ: ഹരിതകർമ്മ സേനാംഗങ്ങൾ വീടുകൾ തോറും കയറി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ താൽക്കാലികമായി സൂക്ഷിക്കുന്നതിന് അരിമ്പൂർ പഞ്ചായത്ത് സ്ഥാപിച്ച മിനി എം.സി.എഫിന് മുന്നിൽ പരസ്യ ബോർഡ് സ്ഥാപിച്ചവർക്ക് പിഴ ചുമത്തി.
എറവ് പാൽ സൊസൈറ്റിക്ക് സമീപമുള്ള മിനി എം.സി.എഫിൽ പരസ്യ ബോർഡ് കെട്ടിത്തൂക്കിയതിന് അരിമ്പൂർ സ്വദേശി ശെൽവരാജിന് പഞ്ചായത്ത് ആരോഗ്യ വിഭാഗം 3000 രൂപ പിഴയടക്കാൻ നോട്ടീസ് നൽകി.
പരസ്യ ബോർഡ് സ്ഥാപിച്ചവരോട് ബോർഡ് എടുത്തു മാറ്റാൻ നിർദ്ദേശിച്ചിട്ടും പാലിക്കാത്തതിനാലാണ് പിഴ ചുമത്തിയതെന്ന് അരിമ്പൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്. കവിത പറഞ്ഞു. മനക്കൊടിയിലും സമാന രീതിയിൽ കുറ്റകൃത്യം കണ്ടെത്തിയതായും ഇവർ പറഞ്ഞു.
