News One Thrissur
Updates

പോലീസ് ചമഞ്ഞെത്തിയ ആൾ ഭാഗ്യക്കുറി കച്ചവടക്കാരിൽ നിന്നും വ്യാജ ലോട്ടറി നൽകി പണവും തട്ടി

ചേർപ്പ് : പോലീസ് ഇൻസ്പെക്ടർ ചമഞ്ഞെത്തിയ ആൾ ഭാഗ്യക്കുറി കച്ചവടക്കാരിൽ നിന്നും വ്യാജ ലോട്ടറി നൽകി ലോട്ടറിയും പണവും തട്ടിയെടുത്തതായി പരാതി. ഭാഗ്യക്കുറി വിൽപ്പന നടത്തുന്ന വല്ലച്ചിറ പകിരിപ്പാലം വലിയങ്ങോട്ട് മണികണ്ഠൻ്റെ കൈയിൽ നിന്നാണ് ഭാഗ്യകുറി തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഭാഗ്യക്കുറി നടന്ന് വിൽപ്പന നടത്തുന്നതിനിടയിൽ പൂച്ചിന്നിപ്പാടത്ത് വെച്ചാണ് ബൈക്കിലെത്തിയ ആൾ ചേർപ്പ് സ്റ്റേഷൻ എസ്.ഐ. ആണെന്ന് പരിചയപ്പെടുത്തി ഒരു ഭാഗ്യക്കുറി നൽകി 5000 രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറയുകയും ഒത്തുനോക്കിയപ്പോൾ 5000 രൂപ ഉണ്ടെന്ന് മനസ്സിലാക്കിയ മണികണ്ഠൻ ഇയാൾ 4100 രൂപയുടെ ഭാഗ്യക്കുറിയും 400 രൂപ പണവും മായി നൽകി കബളിപ്പിക്കപ്പെടുകയായിരുന്നു. പിന്നിട് ഏജൻസിയിൽ എത്തി ഇയാൾ നൽകിയ ഭാഗ്യക്കുറി കൈമാറിയപ്പോഴാണ് ഭാഗ്യക്കുറി വ്യാജനാണെന്നും കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞത്. ഇയാൾചേർപ്പ് പോലീസിൽ പരാതി നൽകി.

Related posts

മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി.

Sudheer K

കുട്ടൻ അന്തരിച്ചു

Sudheer K

അരിമ്പൂരിൽ വൻ തീപിടുത്തം.

Sudheer K

Leave a Comment

error: Content is protected !!