News One Thrissur
Updates

ഗുരുവായൂരിൽ പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാളെ പോലീസ് തിരിച്ചറിഞ്ഞു ; പ്രതി ഫിനാന്‍സ് കമ്പനിയുടെ മറ്റൊരു ശാഖയിലെ ജീവനക്കാരനെന്ന് സൂചന

ഗുരുവായൂർ: ഗുരുവായൂരിൽ പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലെ മാസ് സെൻറർ എന്നെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എൽ ആൻഡ് ടി ഫൈനാൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് ചൊവ്വാഴ്ച പണം നഷ്ടപ്പെട്ടത്.

സ്ഥാപനത്തിൻറെ വാതിൽ തകർത്ത മോഷ്ടാവ് അകത്തു കയറി ലോക്കർ തകർത്ത് പണം മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഹെൽമെറ്റും ബാഗും ധരിച്ച് മോഷണത്തിന് എത്തുന്നയാളുടെ ദൃശ്യം നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിരുന്നു. മൈക്രോ ഫിനാൻസ് വായ്പ തിരിച്ചടവിലെ പണമാണ് സ്ഥാപനത്തിലെ ലോക്കറിൽ സൂക്ഷിച്ചിരുന്നത്. ഫിനാൻസിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരനാണ് മോഷണത്തിന് പിന്നിലെന്നാണ് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ നീക്കം.

Related posts

പനി ബാധിച്ച് വീട്ടമ്മ മരിച്ചു

Sudheer K

വേനൽ : കുപ്പിവെള്ളം വാങ്ങുന്നവർ ജാഗ്രത പാലിക്കണം

Sudheer K

ആത്മജ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!