News One Thrissur
Thrissur

പുന്നയൂർക്കുളം ചെറായിയിൽ ചാവക്കാട് എക്സൈസിൻ്റെ മിന്നൽ പരിശോധന; വീട്ടിൽ നിന്നും 90 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി

പുന്നയൂർക്കുളം: പുന്നയൂർക്കുളം ചെറായിയിൽ ചാവക്കാട് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 90 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. ഒരാളക്ക് എതിരെ എക്സൈസ് കേസെടുത്തു. പുന്നയൂർക്കുളം ചെറായി വടക്കൂട്ട് വീട്ടിൽ റഹീം എന്ന് വിളിക്കുന്ന നിസാറിന് എതിരെയാണ് കേസെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാവക്കാട് എക്സൈസ് റേൻജ് അസി. ഇൻസ്‌പെക്ടർ കെ.സി .ആനന്ദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിൽ വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച 90 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ആണ് പിടികൂടിയത്. അവധി ദിവസങ്ങളിൽ ഇരട്ടി വിലയ്ക്കാണ് മദ്യം വില്പന നടത്തിയിരുന്നത്.

പ്രദേശത്ത് യുവാക്കൾക്കിടയിലും, അതിഥി തൊഴിലാളികൾക്കിടയിലും നടത്തുന്ന മദ്യ വിൽപ്പനയെ തുടർന്നായിരുന്നു എക്സൈസ് സംഘം ഇവിടെ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയിൽ വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് 45 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെടുത്തത്. വീട്ടിൽ വച്ചാണ് ഇയാൾ മദ്യ വിൽപ്പന നടത്തിയിരുന്നത് എന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രിവെന്റിങ് ഓഫീസർ ഗ്രേഡ് ടി.ആർ. സുനിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പി.ബി. റൂബി, സിവിൽ എക്സൈസ് ഓഫീസർ എസ്.ശ്യാം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

സുകുമാരൻ അന്തരിച്ചു.

Sudheer K

പാവറട്ടി തിരുനാളിന് ആയിരങ്ങൾ എത്തി. 

Sudheer K

ഉദയ നഗർ നവോദയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗത കലാരൂപങ്ങൾ എഴുന്നള്ളിച്ചു. 

Sudheer K

Leave a Comment

error: Content is protected !!