News One Thrissur
ThrissurUpdates

തൃപ്രയാർ പാലം : പഠന റിപ്പോർട്ട് കിട്ടിയാൽ നിർമാണം തുടങ്ങും

തൃപ്രയാർ: കനോലിക്കനാലിനു കുറുകെ തൃപ്രയാറിൽ പുതിയ പാലത്തിന്റെ നിർമാണം തുടങ്ങാത്തത് റാപ്പിഡ് എൻവയോൺമെന്റൽ അസസ്‌മെന്റ്‌ (ദ്രുത പാരിസ്ഥിതിക വിലയിരുത്തൽ) റിപ്പോർട്ട് കിട്ടാത്തത് മൂലം. പാരിസ്ഥിതിക അപകട സാധ്യതകൾ ലഘൂകരിക്കുന്നതിന് കാര്യക്ഷമമായ ആസൂത്രണമാണ്‌ റിപ്പോർട്ടിലൂടെ ലക്ഷ്യമിടുന്നത്‌. ആർഇഎ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ടെൻഡർ വിളിച്ചു.

10 ലക്ഷം രുപയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. ഇതുപോലെ പണി തുടങ്ങിയ മുനമ്പം- അഴീക്കോട് പാലം നിർമാണത്തിൽ നിയമനടപടിയുണ്ടായിരുന്നു. ഇതുകാരണം തൃപ്രയാർ പാലത്തിന്റെ കാര്യത്തിൽ റിപ്പോർട്ട് കിട്ടിയ ശേഷം പണി തുടങ്ങിയാൽ മതിയെന്നാണ്‌ തീരുമാനം. കിഫ്ബിയിൽനിന്ന് അനുവദിച്ച 30 കോടി രൂപയാണ്‌ പാലം നിർമാണത്തിന് ചെലവ് വരുന്നത്.

Related posts

വിദഗ്ദ്ധസംഘം എത്തി – ഭൂമികുലുക്കമല്ല തിരുവത്രയിൽ സംഭവിച്ച ഭൗമ പ്രതിഭാസത്തിൽ ആശങ്ക വേണ്ട

Sudheer K

കുന്നത്ത് ശങ്കരൻ അന്തരിച്ചു.

Sudheer K

മുറ്റിച്ചൂർ സരസ്വതി വിദ്യാനികേതൻ സ്കൂൾ 19ാം വാർഷികം.

Sudheer K

Leave a Comment

error: Content is protected !!