News One Thrissur

Thrissur

കൊടകരയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തൃശൂർ: തൃക്കൂര്‍ സ്വദേശി കൃഷ്ണ പ്രസാദ് (21) ആണ് മരിച്ചത്. അപകടത്തില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റു. ദേശീയപാത കൊടകരയിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിൽ ഇടിക്കുക യായിരുന്നു. വൈകീട്ട് ചാലക്കുടി നിർമല കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ കൃഷ്ണപ്രസാദും സുഹൃത്തും കോളേജിൽ നിന്ന് വരുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണപ്രസാദിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുഹൃത്തിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

 

Related posts

സ്വകാര്യ ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

Sudheer K

കാഞ്ഞാണിയിൽ ന്യൂമോണിയ മൂലം പിഞ്ചു കുഞ്ഞ് മരിച്ചു

Sudheer K

അരിമ്പൂരിൽ സംയോജിത വിഷരഹിത പച്ചക്കറി കൃഷിയിറക്കി

Sudheer K

Leave a Comment

error: Content is protected !!