News One Thrissur
Updates

ഉപജീവത്തിനായി യുവാവിന് കുടുംബശ്രീയുടെ കൈത്താങ്ങ്

അരിമ്പൂർ: കേരള സർക്കാർ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ‘ഉജ്ജീവനം’ പദ്ധതി പ്രകാരം വരുമാന മാർഗ്ഗം കണ്ടെത്താൻ യുവാവിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ വാങ്ങാനായി അൻപതിനായിരം രൂപ കൈമാറി. എറവ് ആറാംകല്ല് സ്വദേശി ഐനിക്കൽ ജെയ്‌സനാണ് കുടുംബശ്രീ ജില്ലാ മിഷൻ പ്രവർത്തകരും അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധികളും ചേർന്ന് വീട്ടിലെത്തി തുക കൈമാറിയത്.

നട്ടെല്ലിനും സന്ധികളുടെയും നാഡികളുടെ പ്രവർത്തനത്തെയും ബാധിക്കുന്ന സ്പോണ്ടിലൈറ്റിസ് എന്ന രോഗം ബാധിച്ച വ്യക്തിയാണ് ജെയ്‌സൺ. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, സി.ഡി.എസ്. ചെയർപേഴ്സൺ ജിജി ബിജു, കുടുംബശ്രീ ജില്ലാമിഷൻ ബ്ലോക്ക് കോഡിനേറ്റർ ലിമ, സി.ആർ.പി. അഞ്ജന, തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഊരകത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ

Sudheer K

ചേർപ്പിൽ 1ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ 

Sudheer K

മകനെ പട്ടികകൊണ്ട് തലക്കടിച്ച് അച്ഛൻ കൊലപ്പെടുത്തി.

Sudheer K

Leave a Comment

error: Content is protected !!