News One Thrissur

Uncategorized

മകനെ പട്ടികകൊണ്ട് തലക്കടിച്ച് അച്ഛൻ കൊലപ്പെടുത്തി.

മാള: വള്ളിവട്ടം ബ്രാലത്ത് മദ്യപിച്ച് ഉണ്ടായ തർക്കത്തിൽ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. ആലപ്പുഴ വീട്ടിൽ ബാബുവിന്റെ മകൻ ബൈജു (39) ആണ് മരിച്ചത്. പിതാവ് ബാബു പൊലീസ് കസ്റ്റഡിയിലായതെന്നാണ്  സൂചന. ഈ മാസം 10 നാണ് സംഭവം.

മദ്യപിച്ച് എത്തിയ ബൈജുവും ബാബുവും തമ്മിൽ വീട്ടിൽ വച്ച്  തർക്കത്തി ലാവുകയും അച്ഛൻ മകനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ബൈജുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതര ആയതിനാൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരി ക്കെയാണ് ബൈജുവിന്റെ മരണം.

Related posts

അശോകൻ അന്തരിച്ചു.

Sudheer K

നളിനിയമ്മ അന്തരിച്ചു

Sudheer K

ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രി കെട്ടിടത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!