News One Thrissur
Thrissur

ദ​യാ​വ​ധ​ത്തി​ന് അ​പേ​ക്ഷി​ച്ച ജോ​ഷി​ക്ക് കരുവന്നൂർ സഹകരണ ബാങ്ക് 28 ല​ക്ഷം രൂ​പ കൈ​മാ​റി

തൃ​​ശൂ​​ർ: ദ​​യാ​​വ​​ധ​​ത്തി​​നാ​​യി അ​​പേ​​ക്ഷ ന​​ൽ​​കി​​യ മാ​​പ്രാ​​ണം സ്വ​​ദേ​​ശി ജോ​​ഷി​​ക്ക് ക​​രു​​വ​​ന്നൂ​​ർ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് നി​​ക്ഷേ​​പ തു​​ക​​യി​​ലെ 28 ല​​ക്ഷം രൂ​​പ കൈ​​മാ​​റി. ചൊ​​വ്വാ​​ഴ്ച വൈ​​കീ​​ട്ട് നാ​​ല​​ര മ​​ണി​​ക്കൂ​​ർ നീ​​ണ്ട കു​​ത്തി​​യി​​രി​​പ്പ് സ​​മ​​ര​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് 28 ല​​ക്ഷം രൂ​​പ​​യു​​ടെ ചെ​​ക്ക് ന​​ൽ​​കി​​യ​​ത്. ജോ​​ഷി​​ക്കും കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കു​​മാ​​യി 90 ല​​ക്ഷ​​ത്തോ​​ളം രൂ​​പ​​യാ​​ണ് നി​​ക്ഷേ​​പ​​മു​​ള്ള​​ത്. തു​​ക തി​​രി​​ച്ചു​​ന​​ൽ​​കു​​മെ​​ന്ന് സ്വ​​കാ​​ര്യ ചാ​​ന​​ൽ പ​​രി​​പാ​​ടി​​യി​​ൽ മ​​ന്ത്രി പ​​റ​​ഞ്ഞ​​ത് പ്ര​​കാ​​രം ചൊ​​വ്വാ​​ഴ്ച വൈ​​കീ​​ട്ട് 4.45നാ​​ണ് ജോ​​ഷി ബാ​​ങ്കി​​ലെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, ഇ​​തേ​​കു​​റി​​ച്ച് അ​​റി​​വൊ​​ന്നു​​മി​​ല്ലെ​​ന്നാ​​ണ് ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​ർ പ​​റ​​ഞ്ഞ​​ത്. നി​​ക്ഷേ​​പ തു​​ക​​യു​​ടെ കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി​​ട്ടേ പോ​​കു​​ന്നു​​ള്ളൂ​​വെ​​ന്ന് പ​​റ​​ഞ്ഞ് ജോ​​ഷി ബാ​​ങ്കി​​ൽ തു​​ട​​ർ​​ന്ന​​തോ​​ടെ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ഓ​​ഫി​​സ് അ​​ട​​ക്കാ​​നാ​​കാ​​ത്ത അ​​വ​​സ്ഥ​​യാ​​യി. ഇ​​തോ​​ടെ ബാ​​ങ്ക് ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടി​​വ് ഓ​​ഫി​​സ​​ർ കെ.​​ആ​​ർ. രാ​​കേ​​ഷി​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തി. ച​​ർ​​ച്ച​​യി​​ൽ ജോ​​ഷി​​യു​​ടെ പേ​​രി​​ലെ നി​​ക്ഷേ​​പം തി​​രി​​കെ ന​​ൽ​​കാ​​ൻ ധാ​​ര​​ണ​​യാ​​യി. എ​​ന്നാ​​ൽ, കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ പേ​​രി​​ലു​​ള്ള​​ത് മൂ​​ന്നു മാ​​സ​​ത്തി​​ന​​കം ന​​ൽ​​കാ​​മെ​​ന്ന് എ​​ഴു​​തി ന​​ൽ​​ക​​ണ​​മെ​​ന്ന ജോ​​ഷി​​യു​​ടെ ആ​​വ​​ശ്യ​​ത്തെ തു​​ട​​ർ​​ന്ന് ച​​ർ​​ച്ച പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി.

പി​​ന്നീ​​ട് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട പൊ​​ലീ​​സി​​ന്റെ​​യും ബാ​​ങ്ക് അ​​ഡ്മി​​നി​​സ്ട്രേ​​റ്റി​​വ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ പി. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്റെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ ജോ​​ഷി​​യു​​ടെ നി​​ക്ഷേ​​പ തു​​ക​​യു​​ടെ പ​​ലി​​ശ സ​​ഹി​​തം 28 ല​​ക്ഷം രൂ​​പ​​യു​​ടെ ചെ​​ക്ക് ന​​ൽ​​കാ​​മെ​​ന്നും കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ തു​​ക എ​​ന്ന് ന​​ൽ​​കാ​​മെ​​ന്ന് ബു​​ധ​​നാ​​ഴ്ച ച​​ർ​​ച്ച ന​​ട​​ത്തി അ​​റി​​യി​​ക്കാ​​മെ​​ന്നു​​മു​​ള്ള ധാ​​ര​​ണ​​യി​​ൽ എ​​ത്തി. ഇ​​ത​​നു​​സ​​രി​​ച്ച് രാ​​ത്രി ഒ​​മ്പ​​തോ​​ടെ ജോ​​ഷി​​ക്ക് ചെ​​ക്ക് കൈ​​മാ​​റി. നി​​ക്ഷേ​​പം തി​​രി​​കെ ല​​ഭി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന് ദ​​യാ​​വ​​ധ​​ത്തി​​ന് അ​​നു​​മ​​തി ന​​ൽ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഹൈ​​കോ​​ട​​തി​​ക്കും സ​​ർ​​ക്കാ​​റി​​നും ആ​​ഴ്ച​​ക​​ൾ​​ക്കു മു​​മ്പ് ജോ​​ഷി നി​​വേ​​ദ​​നം ന​​ൽ​​കി​​യി​​രു​​ന്നു. ത​​ല​​യി​​ൽ ട്യൂ​​മ​​ർ ബാ​​ധി​​ച്ച് 20ഓ​​ളം ഓ​​പ​​റേ​​ഷ​​നു​​ക​​ൾ ന​​ട​​ത്തി​​യയാളാണ് ജോ​​ഷി.

Related posts

വാടാനപ്പള്ളി പഞ്ചായത്ത് ലൈബ്രേറിയൻ കൂളത്ത് സന്തോഷ് അന്തരിച്ചു.  

Sudheer K

മണി അന്തരിച്ചു.

Sudheer K

സ്കൂൾ വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ വായോധികന് ഇരട്ട ജീവപര്യന്തം തടവ്

Sudheer K

Leave a Comment

error: Content is protected !!