News One Thrissur
Thrissur

ഹബീബ് വലപ്പാട് അനുസ്മരണവും സ്മൃതി പുരസ്കാര സമർപ്പണവും.

തൃപ്രയാർ: ചെറുകഥാകൃത്ത് ഹബീബ് വലപ്പാട് അനുസ്മരണവും സ്മൃതി പുരസ്കാര സമർപ്പണവും നടന്നു. പത്രപ്രവർത്തകൻ എം.പി. സുരേന്ദ്രൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ നിഷേധമാണ് ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നതെന്നും മതം രാഷ്ട്രീയത്തെ കെട്ടിവലിക്കുന്ന കാഴ്ച്ചയാണ് ഇന്ത്യയിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹബീബ് വലപ്പാട് സമൃതി പുരസ്കാരങ്ങൾ വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ബാബു അപ്പാടൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.ഗോവിന്ദൻ, നോവലിസ്റ്റ് ഹുസൈർ മുഹമ്മദ് എന്നിവർക്ക് സമ്മാനിച്ചു. വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നലകിയ പത്തോളം പേരെ ചടങ്ങിൽ ആദരിച്ചു. സമിതി ചെയർമാൻ ആർ.ഐ. സക്കറിയ, പ്രൊഫ.ടി.ആർ. ഹാരി, കെ.ആർ. കിഷോർ. ലിഷോയ്, ആർ.എ. നൗഷാദ്, മുഹസിൻ പാണ്ടികശാല സംസാരിച്ചു. പടം അടിക്കുറിപ്പ്. ഹബീബ് വലപ്പാട് അനുസ്മരണം പത്രപ്രവർത്തകൻ എം.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

Related posts

പോസ്റ്ററില്‍ തൃപ്രയാര്‍ ക്ഷേത്രത്തിന്റെ ചിത്രം; വി.എസ്. സുനില്‍ കുമാറിനെതിരെ വീണ്ടും പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി

Sudheer K

അബുദാബിയിൽ അന്തരിച്ചു.

Sudheer K

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!