തൃശൂർ: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിലാണ് ശിക്ഷ. ഒരു കൊല്ലം തടവും അമ്പതിനായിരം രൂപയും ആണ് ശിക്ഷ വിധിച്ചത്. 2022 ജൂലൈ നാലിന് അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്തുവച്ച് വിദ്യാർഥിനികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയായിരുന്നു. അപ്പീൽ ഒരു മാസത്തിനകം നൽകാൻ കോടതി സമയമനുവദിച്ചു. ശ്രീജിത്തിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.
