News One Thrissur
Updates

തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്തിന്റെ “മികവ് ” വിദ്യാഭ്യാസ പുരസ്ക്കാര വിതരണം നടത്തി

തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏങ്ങണ്ടിയൂർ , വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്ഇ പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ 13 സ്‌കൂളുകളെയും മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ 244 വിദ്യാർത്ഥികളെയും, എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് സ്ക്കോളർഷിപ്പ് നേടിയ 98 വിദ്യാർത്ഥികളെയും പുരസ്‌കാരം നൽകി അനുമോദിച്ചു.നാട്ടിക എസ് എൻ ഹാളിൽ നടന്ന ചടങ്ങ് ഗീത ഗോപി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രഞ്ജില ഗിരി അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ.രതീഷ്കുമാർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വിനു, വലപ്പാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. മോഹനൻ, തളിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ അജയകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക്പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സി.എം. നൗഷാദ്, തൃശൂർ ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി.ഐ. സജിത, ജില്ലാ പഞ്ചായത്ത്‌ മെമ്പർ അമൽ.ടി.പ്രേമൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷോല മഹേഷ്‌, ഷാമില സലിം, എം.എസ്. ഭാസ്കരൻ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ ഹസീന താജു, ഷൈന മുഹമ്മദ്‌, രാജിഷ ശിവജി, താര ബാബു, കെ.ബി. സുധ , സന്തോഷ്‌ കേരച്ചൻ, അജ്മൽ ഷെരീഫ്, ബ്ലോക്ക് പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ദിലീപ് കുമാർ, എ.എ. ജാഫർ, ദീപൻ , ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി സി.എം. ഗിരീഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഹനീഫ അന്തരിച്ചു.

Sudheer K

തൃശൂരിലും കെ എസ് ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് : മന്ത്രി കെ രാജൻ

Sudheer K

ഗീത ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം: ഇടതു മഹിളാ മുന്നണി തൃപ്രയാറിൽ വനിത മുന്നേറ്റ റാലി നടത്തി.

Sudheer K

Leave a Comment

error: Content is protected !!