തൃശൂർ: അർജുൻ ആയെങ്കിക്കായി തൃശ്ശൂരിൽ വ്യാപക തിരച്ചിൽ. തൃശ്ശൂർ നായ്ക്കനാൽ ജംഗ്ഷനിലും തേക്കിൻകാട് മൈതാനത്തുമാണ് പരിശോധന. തൃശ്ശൂർ സിറ്റി എസിപിയുടെ നേതൃത്വത്തിലുള്ള വിവിധ സംഘങ്ങൾ പരിശോധന നടത്തുന്നു. ആയങ്കിയുടെ ലൊക്കേഷൻ നായ്ക്കനാൽ കണ്ടതിനാലാണ് പരിശോധന. അതിനിടെ ആയങ്കി വന്ന കാർ പോലീസ് കണ്ടെത്തി. കാറിൽ നിന്നും സഹോദരൻ അഖിലിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. നേരത്തെ പാലക്കാടിനു തൃശൂരിനും ഇടയിൽ ഈ കണ്ടിരുന്നു. പിന്നീട് കാർ തൃശ്ശൂർ തേക്കിൻ കാർഡ് മൈതാനിയിലും എത്തിയതായാണ് വിവരം. തുടർന്ന് നഗരത്തിലുടനീളം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
