News One Thrissur
Updates

തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ഗംബൂട്ട് വിതരണം നടത്തി.

തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വലപ്പാട് പഞ്ചായത്തിലെ തെരഞ്ഞെടുത്ത തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ഗംബൂട്ട് വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രഞ്ജില ഗിരി വിതരണോദ്ഘാടനം നിർവഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി..കെ. മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി.എം. നൗഷാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഗേളി ഷാജി, ബ്ലോക്ക് പഞ്ചായത്ത്‌ വികസന കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില സലിം, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷാജിത്ത് പള്ളത്ത്, സുമേഷ് പാണാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ രജിഷ ശിവജി, അജ്മൽ ഷെറീഫ്, താര ബാബു, പഞ്ചായത്ത്‌ അംഗങ്ങളായ നസീമ ബഷീർ, ബിന്ദു മോഹനൻ, പി.ഐ.ഷഹാർബാൻ, പി.വി. ആനന്ദൻ , ജോയിന്റ് ബിഡിഒ പി.പി.സലാഹുദ്ധീൻ എന്നിവർ സംസാരിച്ചു
450 ഓളം ഗംബൂട്ടുകളാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്.

 

Related posts

പഴുവിൽ സ്വദേശി ഷാർജയിൽ അന്തരിച്ചു.

Sudheer K

താരാഭായി അന്തരിച്ചു.

Sudheer K

ഉദയൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!