പെരിങ്ങോട്ടുകര: ദേശ കൂട്ടായ്മയിൽ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്ര മഹോത്സവം കൊണ്ടാടി. രാവിലെ ശീവേലി എഴുന്നള്ളിപ്പ് നടന്നു. വൈകീട്ട് നടന്ന കുട്ടി എഴുന്നള്ളിപ്പിൽ ഏഴ് ആനകൾ അണിനിരന്നു. നറുക്കെടുപ്പിലൂടെ ആലപ്പാട്, പുള്ള് ,പുറത്തൂര് കമ്മറ്റികളുടെ പാമ്പാടി രാജൻ എന്ന ആന തിടമ്പേറ്റി. രാത്രി ഒമ്പത് വരെ എഴുന്നള്ളിപ്പ് ഉണ്ടായി. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 101 കലാകാരൻമാരെ അണിനിരത്തി മേളം നടന്നു. തുടർന്ന് വർണ്ണ മഴ ഉണ്ടായി. തിങ്കളാഴ്ച രാവിലെ ആറിന് പകൽപ്പൂരം. ആറാട്ട്, ആറാട്ട് കഞ്ഞിവിതരണം എന്നിവയോടെ ഉത്സവചടങ്ങുകൾക്ക് സമാപനമാകും.ഉത്സവത്തിൻ്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് നടന്നത്.
next post
