News One Thrissur
Updates

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരന് വെട്ടേറ്റ സംഭവം: പോലീസ് അന്വേഷണം ഊർജിതമാക്കി.

തൃശൂർ: രാഗം തീയറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം തമാക്കി. തീയറ്റർ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അജീഷിനുമാണു വെട്ടേറ്റത്. ഇന്നലെ രാത്രി പത്തോടെ വെളപ്പായയിൽ സുനിലിന്‍റെ വീടിനു മുന്നിൽവച്ചാണ് സംഭവം.
സുനിൽ വീടിനു മുൻപിൽ കാറിൽനിന്ന് ഇറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടിൽ പതിയിരുന്ന മൂന്നംഗസംഘം വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്. സുനിലിന്‍റെ കാലിനും ഡ്രൈവറുടെ കൈയിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും, പിന്നീട് ദയ ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിന് ശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടിരുന്നു. സുനിൽ പത്തുവർഷത്തോളമായി രാഗം തിയേറ്റർ വാടകയ്ക്കെടുത്തു നടത്തുകയാണ്.സംഭവസ്ഥലം തൃശൂർ പോലീസ് അസിസ്റ്റൻറ് കമ്മീഷണർ മെഡിക്കൽ കോളേജ് പോലീസ് എസ് എച്ച് ഒ സിറ്റി പോലീസ് കമ്മീഷണർ ഷാഡോ പോലീസ് ഫിംഗർ പ്രിൻറ് മൊബൈൽ ഫോറൻസിക് വിഭാഗം ഡോഗ് സ്കോഡ എന്നിവ സ്ഥലത്തെത്തി പരിശോധിച്ചു പോലീസ് നായ മണം പിടിച്ച് സംഭവസ്ഥലത്തു നിന്നും വിളപ്പായ റോഡ് വരെ സഞ്ചരിച്ചു ഫോറൻസിക് വിഭാഗം വിരലടയാള വിഭാഗവും കർശനമായ പരിശോധന ഈ മേഖലയിൽ നടത്തി സിസിടിവികൾ പരിശോധിക്കുവാൻ പ്രത്യേക സംഘത്തിന് നിയോഗിച്ചിരുന്നു വീടിനു മുന്നിലെ സിസിടിവി പരിശോധിച്ചെങ്കിലും പ്രതികളുടെ മുഖം പൂർണതയെത്തിക്കുവാൻ സാധിച്ചിട്ടില്ല ഇടതു കൈ ഉപയോഗിച്ചാണ് ഒരാൾ ആക്രമണം നടത്തിയത് ഇയാളെ കുറിച്ച് വ്യക്തമായ സൂചന പോലീസിനെ ലഭിച്ചിട്ടുണ്ട് പ്രതികൾ ഉടൻ പിടിയിൽ ആകുമെന്നാണ് സൂചന. സുനിൽ സഞ്ചരിച്ചിരുന്ന കാർ മുൻവശം ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തിരുന്നു സുനിലിലെ കാറിൽ നിന്നും പിടിച്ചിറക്കി കൊല ചെയ്യുവാൻ ശ്രമം നടത്തിയിരുന്നു മെഡിക്കൽ കോളേജ് പോലീസ് ആണ് അന്വേഷണം നടത്തുന്നത്.

Related posts

വല്ലച്ചിറയിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസിൽ കൊച്ചുമകന് ജീവപര്യന്തം തടവും പിഴയും

Sudheer K

ആരോഗ്യ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വാടാനപ്പള്ളിയിൽ മുസ്‌ലിം ലീഗ് പ്രതിഷേധം

Sudheer K

മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!