News One Thrissur
Updates

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കേബിൾ ടിവി ടെക്നീഷ്യൻ മരിച്ചു

അരിമ്പൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കേരളവിഷൻ കേബിൾ ടിവി ടെക്നീഷ്യൻ മരിച്ചു അരിമ്പൂർ എൻ.ഐ.ഡി. റോഡിൽ മാണിപ്പറമ്പിൽ തോമസ്സിന്റെ മകൻ ഷിജു (46) വാണ് മരിച്ചത്.
എറവ് കരുവാൻ വളവിന് സമീപം രാത്രി സമയത്ത് തകരാറിലായ കേബിൾ കോണിയിൽ കയറി നിന്ന് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വാഹനത്തിൻ്റെ ഇടിയേറ്റ് ഷിജു റോഡിലേക്ക് തെറിച്ചു വീണു. കഴിഞ്ഞവർഷം ആഗസ്റ്റ് 14ന് ആയിരുന്നു സംഭവം. നിരവധി സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും ശരീരത്തിനേറ്റ ക്ഷതങ്ങളിൽ നിന്ന് മോചിതനായില്ല. ഷിജുവിന് വേണ്ടി ചികിത്സ സഹായ സമിതിയും രൂപീകരിച്ചിരുന്നു.
അമ്മ : സിസിലി , സഹോദരങ്ങൾ: എൽസി, റോസി , ഷീജ, പരേതനായ ജോഷി. സംസ്കാരം സംസ്കാരം ശനിയാഴ്ച രാവിലെ 11ന് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.

Related posts

പാവറട്ടിയിൽ പട്ടാപ്പകൽ മോഷണം; 10 പവൻ സ്വർണം കവർന്നു.

Sudheer K

ചേനം പ്രിയദർശിനി സ്മാർട്ട് അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Sudheer K

ചേറ്റുവയിൽ അടഞ്ഞുകിടന്നിരുന്ന വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!