News One Thrissur
Updates

മുപ്പത് വർഷത്തെ പോരാട്ടത്തിന് വിരാമം; 13 കുടുംബത്തിൻ്റെ സ്വപ്നം പൂവണിഞ്ഞു

വാടാനപ്പള്ളി: മണലൂർ നിയോജകമണ്ഡലത്തിൽ നടന്ന ലാന്റ് ട്രൈബ്യൂണൽ പട്ടയവിതരണത്തിലൂടെ പതിറ്റാണ്ടായുള്ള സ്വപ്നം സാക്ഷത്കരിച്ചതിൻ്റെ ആഹ്ലാദത്തിലാണ് പാലക്കാട് പടിഞ്ഞാറെ പുരയ്ക്കലിലെ 13 കുടുംബങ്ങൾ. നൂറ്റാണ്ടുകൾക്ക് മുമ്പ് വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി പാലക്കാട് നിന്ന് എത്തിയ ഇവർ പിന്നീട് ഈ ഗ്രാമത്തിലെ സ്ഥിരതാമസക്കാരായി മാറുകയായിരുന്നു. പരമ്പരാഗതമായി ആശാരി പണി കുലത്തൊഴിലാക്കിയ ഇവർ നൂറ്റാണ്ടുകൾക്കിപ്പുറം തലമുറകളായി ഇവിടെ തന്നെ ജീവിച്ചു. ഈ കുടുംബങ്ങൾക്ക് കിടപ്പാടമുണ്ടെങ്കിലും ഭൂമിക്ക് ആധികാരികമായ രേഖയില്ലാത്തതിനാൽ സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ പദ്ധതികളിൽ ആനുകൂല്യം നേടുന്നതിനോ ബാങ്ക് വായ്പ തുടങ്ങിയവ ലഭിക്കുന്നതിനോ കഴിഞ്ഞിരുന്നില്ല.

മുപ്പതിലധികം വർഷങ്ങളായി സ്വന്തമായ ഭൂമിക്കായി ജനപ്രതിനിധികൾ ഉൾപ്പെടെ നിരന്തരം ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അവയൊന്നും ഫലം കണ്ടില്ല. എന്നാൽ ഈ ദിവസം അതിനെല്ലാം വിരാമമിടുകയാണെന്ന് പട്ടയം ലഭിച്ച വി.കെ ഉഷ പറയുന്നു. മകന് വേണ്ടി വിദ്യാഭ്യാസ ലോണിനായി കുറെ നടന്നെങ്കിലും നികുതി ഇല്ലാത്തതിനാൽ അവനിഷ്ടപ്പെട്ട കോഴ്സിന് ചേർത്താൻ കഴിയാത്തതിന്റെ വിഷമം പറയുമ്പോഴും പട്ടയം കയ്യിൽ കിട്ടിയതിന് കേരള സർക്കാരിനോട് നന്ദി പറയുകയാണ് കെ.ജി. രേണുക ഉൾപ്പെടെ 13 കുടുംബാംഗങ്ങൾ

Related posts

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഏകാദശി നിറമാലക്ക് തിരി തെളിഞ്ഞു.

Sudheer K

പുതുക്കാട് റിപ്പർ മോഡൽ ആക്രമണം: 24 മണിക്കൂറിനകം പ്രതി പിടിയിൽ

Sudheer K

അഡ്വ.എം. രാമന്‍ കുട്ടി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!