News One Thrissur
Updates

കെഎസ്ആർടിസിയുടെ പുതിയ അന്തർ സംസ്ഥാന ബസ് സർവീസ് കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ചു.

കൊടുങ്ങല്ലൂർ: കെഎസ്ആർടിസി യുടെ പുതിയ അന്തർ സംസ്ഥാന ബസ് സർവീസ് കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ചു. വടക്കെ നടയിൽ നടന്ന ചടങ്ങിൽ വി.ആർ. സുനിൽകുമാർ എംഎൽഎ കൊടുങ്ങല്ലൂർ കോയമ്പത്തൂർ ബസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ടി.കെ. ഗീത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ.വി.എസ്. ദിനൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി, കൗൺസിലർമാരായ കെ.ആർ ജൈത്രൻ, അലീമ റഷീദ്, കെഎസ്ആർടിസി അസി. ട്രാൻസ്പോർട്ട് ഓഫീസർ കെ.ജെ. സുനിൽ, യൂണിറ്റ് ഇൻചാർജ്ജ് പി.എ. ദിലീപ് കുമാർ, സ്റ്റേഷൻ മാസ്റ്റർ പി.ആർ രമേഷ്, പി.എ. ഷൈൻ, കെ.കെ. ജയൻ, ടി.ജി. ഷാജികുമാർ എന്നിവർ സംസാരിച്ചു. ചാപ്പാറ എ.കെ. അയ്യപ്പൻ – സി.വി. സുകുമാരൻ വായനശാല പ്രവർത്തകർ ബസിനുള്ള സ്ഥലനാമ ബോർഡ് സംഭാവന ചെയ്തു. കെഎസ്ആർടിസി ഫാൻസ് അസോസിയേഷനാണ് കന്നിയാത്രയിൽ ബസ് അലങ്കരിച്ചത്.

Related posts

ഗിരീഷ് അന്തരിച്ചു

Sudheer K

മനക്കൊടി – പുള്ള് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

Sudheer K

തൃശൂരിൽ സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളികളെ ആക്രമിച്ച് 40 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു.

Sudheer K

Leave a Comment

error: Content is protected !!