News One Thrissur
Thrissur

പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തില്‍ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു

തൃത്താല: പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തില്‍ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു. തൃത്താല കൊടക്കാഞ്ചേരി വീട്ടില്‍ ഉമ്മര്‍ ആണ് (57) മരിച്ചത്. പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമക്ക് ഉള്ള മരുന്നാണെന്ന് കരുതി അബദ്ധത്തില്‍ കുടിക്കുകയായിരുന്നുവത്രേ. ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തൃത്താല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ആമിന.

മക്കൾ: റഹീല, റമീസ, റിയാസ്, റിസ്‌വാന.

Related posts

ലീല അന്തരിച്ചു. 

Sudheer K

കെഎസ്ഇബി ഉദ്യോഗസ്ഥർ വാഴകൾ വെട്ടിനശിപ്പിച്ച സംഭവം: വാഴക്കുലകളുമായി വലപ്പാട് കെഎസ്ഇബി ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. 

Sudheer K

പേരാമംഗലത്ത് ക്ഷേത്ര മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിന് തീപിടിച്ചു. 

Sudheer K

Leave a Comment

error: Content is protected !!