News One Thrissur
Thrissur

തൃപ്രയാറിൽ വ്യാപാരിക്ക്‌ നേരെ നാടോടി സംഘത്തിൻ്റെ ആക്രമണം. 

തൃപ്രയാർ: വർണ്ണ വെഡ്ഡിങ്ങ്‌സ്‌ ഉടമ കെ.കെ. ബാബുവിന്‌ നേരെ നാടോടി സംഘത്തിൻ്റെ ആക്രമണം. ഇന്ന് ഉച്ചക്ക്‌ 12 മണിക്കാണ്‌ തൃപ്രയാർ സെന്ററിൽ കടയുടെ മുൻപിൽ വെച്ച്‌ നാടോടികളുടെ ആക്രമണമുണ്ടായത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ഇറങ്ങുന്നവരെ നാടോടി സ്ത്രീകൾ വളഞ്ഞ്‌ പണം ആവശ്യപ്പെട്ട്‌ തടഞ്ഞ്‌ വെച്ചത്‌ കടയുടമ ചോദ്യം ചെയ്തതാണ്‌ ആക്രമണത്തിന്‌ കാരണം. ബാബുവിനെ ആക്രമിക്കുന്നത്‌ കണ്ട്‌ പിടിച്ച്‌ നീക്കാനെത്തിയ സമീപത്തെ വ്യാപാരികൾക്ക്‌ നേരെയും നാടോടി സ്ത്രീകൾ കല്ലുമായി പാഞ്ഞടുക്കു‌കയും, കടകൾക്ക്‌ നേരെ കല്ലെറിയുകയും ചെയ്തു. കടകളിലേക്ക്‌ വരുന്നവരെയും വഴിയാത്രക്കാരേയും തടഞ്ഞ്‌ നിർത്തിയുള്ള പണപ്പിരിവ്‌ പതിവായതിനാൽ ആളുകൾ കടയിലേക്ക്‌ കയറാൻ മടിക്കുന്ന സാഹചര്യമാണുള്ളത്‌. ഇതിനെതിരെ ഒട്ടേറെ പ്രാവശ്യം വ്യാപരികൾ പഞ്ചായത്തിലും, വലപ്പാട്‌ പോലീസിലും, ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.

ആക്രമണങ്ങളും, മോഷണങ്ങളും, പതിവായ സാഹചര്യത്തിൽ നാടോടികളെ ഈ മേഖലയിൽ നിന്ന് ഒഴിപ്പിക്കുന്നതിന്‌ വേണ്ട നടപടികൾ അടിയന്തിരമായി കൈകൊള്ളണമെന്ന് പോലീസ്‌ അധികൃതരോട്‌ തൃപ്രയാർ-നാട്ടിക മർച്ചന്റ്സ്‌ അസോസിയേഷൻ ആവശ്യപ്പെട്ടു. വ്യാപാരിക്കു നേരെയുണ്ടായ ആക്രമണത്തിൽ തൃപ്രയാർ – നാട്ടിക മർച്ചന്റ്സ്‌ അസോസിയേഷൻ പ്രതിഷേധിച്ചു.

Related posts

എറവ് – കൈപ്പിള്ളി അകംപാടത്ത് മണ്ണുമായി വന്ന ടോറസ് ലോറികൾ തടഞ്ഞു 

Sudheer K

കേച്ചേരി പുഴയിലേക്ക് ബസ് വീണെന്ന് വ്യാജ സന്ദേശത്തെ തുടർന്ന് നിമിഷങ്ങൾക്കകം കേച്ചേരിയിലേക്ക് കുതിച്ചെത്തിയത് ആറോളം ആംബുലൻസുകൾ 

Sudheer K

പുത്തൻ പീടികയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!