News One Thrissur
Thrissur

കാഞ്ഞാണിയിൽ യുവാവിൻ്റെ ആത്മഹത്യ: ബാങ്കിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.

കാഞ്ഞാണി: വീട് ജപ്തി ചെയ്യാനുള്ള സ്വകാര്യ ബാങ്കിൻ്റെ നടപടിയിൽ മനംനൊന്ത് കാഞ്ഞാണി സ്വദേശി ചെമ്പൻ വിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി കാഞ്ഞാണിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് മാർച്ച് നടത്തി. സി പിഎം ഏരിയ കമ്മിറ്റിയംഗം വി.എൻ. സുർജിത്ത് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ഏരിയ പ്രസിഡൻ്റ് കെ.സച്ചിൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ആഷിക്ക് വലിയകത്ത്, പ്രേംശങ്കർ അന്തിക്കാട്, കെ.വി. ഡേവീസ്, സി.എം. വിഷ്ണു എന്നിവർ സംസാരിച്ചു.

Related posts

കൊടുങ്ങല്ലൂരിൽ ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു.

Sudheer K

സുകുമാരൻ അന്തരിച്ചു.

Sudheer K

അന്തിക്കാട് എൽഡിഎഫ് പ്രതിഷേധ ബഹുജന സദസ്സ്.

Sudheer K

Leave a Comment

error: Content is protected !!