News One Thrissur
Thrissur

കൊടുങ്ങല്ലൂരിലെ കീഴ്ത്തളിയിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം.

കൊടുങ്ങല്ലൂർ: കീഴ്ത്തളിയിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം. കളപ്പുരക്കൽ വിശ്വനാഥൻ്റെ ഉടമസ്ഥതയിലുള്ള കെഎൻആർ സ്റ്റോഴ്സിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ചന്തയിൽ പോകാനായി വിശ്വനാഥൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

അയ്യായിരത്തോളം രൂപയും, പച്ചക്കറിയും, ബാങ്ക് രേഖകളും നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു. കടയിൽ സൂക്ഷിച്ചിരുന്ന ഇരുപത് ട്രേ കോഴിമുട്ടയും, പത്ത് ട്രേ താറാവിൻ മുട്ടയും മോഷ്ടാക്കൾ നശിപ്പിച്ചു. മൂന്ന് മാസത്തിനിടയിൽ ഇത് ആറാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related posts

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 

Sudheer K

ആനയോട്ടത്തിൽ ഒമ്പതാം തവണയും കൊമ്പൻ ഗോപികണ്ണൻ ജേതാവായി

Sudheer K

അരിമ്പൂർ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിൽ റംസാൻ നോമ്പുതുറ

Sudheer K

Leave a Comment

error: Content is protected !!