News One Thrissur
Updates

മണലൂർ ഗവ.ഐടിഐയിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം.

കാഞ്ഞാണി: മണലൂർ ഗവ.ഐടിഐയിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. 6 ൽ 5 സീറ്റിലും വിജയിച്ചു. ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച രണ്ട് സ്ഥാനാർത്ഥികളും തുല്യ വോട്ടാണ് നേടിയത്.തുടർന്ന് നടന്ന നറുക്കെടുപ്പിൽ ചെയർമാൻ സ്ഥാനം എസ് എഫ് ഐ ക്ക് നഷ്ടമായി.

പി.ആർ. വിസ്മയ (ജനറൽ സെക്രട്ടറി),
സെക്രട്ടറി :അർത്ഥന സതീശൻ (സെക്രട്ടറി), കൗൺസിലർ :ആഗ്ന വി കുമാർ (കൗൺസിലർ),
എം എസ് അതുൽ കൃഷ്ണ (ജനറൽ ക്യാപ്റ്റൻ), എൻ പി അക്ഷയ്(മാഗസിൻ എഡിറ്റർ)
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അതുൽ കൃഷ്ണ, സി പി ഐ എം കാരമുക്ക്‌ ലോക്കൽ സെക്രട്ടറി വി വി പ്രഭാത്, എസ് എഫ് ഐ മണലൂർ ഏരിയാ സെക്രട്ടറി അഭിനന്ദ്, ഏരിയ പ്രസിഡന്റ് സൂരജ്, ഡിവൈഎഫ്മേഖല ഭാരവാഹികൾ എന്നിവർ സംസാരിച്ചു. മിന്നുന്ന വിജയം നേടിയ എസ് എഫ് ഐ സ്ഥാനാർത്ഥികൾ ഐടിഐയിൽ നിന്നും കാരമുക്ക് സെൻ്ററിലേക്ക് പ്രകടനം നടത്തി. നിരവധി പ്രവർത്തകർ പങ്കെടുത്തു. വിജയികളെ സിപി എം കാരമുക്ക് ലോക്കൽ സെക്രട്ടറി വി വി പ്രഭാത് ഹാരാർപ്പണം നടത്തി സ്വീകരിച്ചു.

 

Related posts

ഹാപ്പി ലാൻഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അപകടം: റൈഡ് പൊട്ടി വീണു അഞ്ച് പേര്‍ക്ക് പരിക്ക്

Sudheer K

നീറ്റ് പരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്ക്.

Sudheer K

ബൈക്കുകൾ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!