News One Thrissur
Thrissur

ഇലക്ട്രിസിറ്റി ലൈനിൽ തട്ടി രാമച്ചം ലോഡിന് തീ പിടിച്ചു

കയ്പമംഗലം: ചളിങ്ങാട്ടേക്ക് കൊണ്ടുവരികയായിരുന്ന രാമച്ചം ലോഡിനു തീപിടിച്ചു. കയ്പമംഗലം കൊപ്രക്കളം ചിറക്കൽ പള്ളി റോഡിൽ ഇന്ന് വൈകീട്ട് ആറേമുക്കാലോടെ യായിരുന്നു അപകടം. ലോറിയിൽ കൊണ്ടുവരികയായിരുന്ന രാമച്ചത്തിന് ഇലക്ട്രിക് ലൈനിൽ തട്ടിയാണ് തീപിടിത്തം ഉണ്ടായത്. പരിസരവാസികളാണ് തീ പിടുത്തം കണ്ടത്. ഉടൻ തന്നെ പരിസരത്തെ എല്ലാ വീടുകളിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് തീ കെടുത്തിയത്. നാട്ടികയിൽ നിന്നും ഫയർ ഫോഴ്സും എത്തിയിരുന്നു. കർണ്ണാടകയിൽ നിന്നും ചളിങ്ങാട്ടേക്കും ഗുരുവായൂരിലെ കമ്പനിയിലേക്കും കൊണ്ടു വരികയായിരുന്നു രാമച്ചം. നാട്ടുകാർ ഇടപെട്ടത്തിനാലാണ് വൻ തീപിടുത്തം ഒഴിവായത്.

Related posts

തൃത്തല്ലൂർ യുപി സ്കൂൾ വാർഷികവും :  സർവീസിൽ നിന്നും വിരമിക്കുന്ന ദേശീയ അധ്യാപക പുരസ്കാര ജേതാവ് കെ.എസ്. ദീപൻ മാസ്റ്റർക്ക് യാത്രയയപ്പും.

Sudheer K

ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് വേട്ട : രണ്ട് പേർ പിടിയിൽ

Sudheer K

വിജയൻ നായർ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!