News One Thrissur
Thrissur

ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കാണിക്കയിടുന്നതിനായി വെച്ചിരുന്ന ഉരുളിയിൽ നിന്നും മോഷണം നടത്തിയ ചാഴൂർ സ്വദേശി പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ  നാലമ്പലത്തി നകത്തുള്ള ഗണപതി ക്ഷേത്രത്തിന് എതിർ വശത്തുള്ള സരസ്വതി മണ്ഡപത്തിൻ്റെ മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് ഭക്തർക്ക് കാണിക്കയിടുന്നതിനായി വെച്ചിട്ടുള്ള ഉരുളിയിൽ നിന്നും 11,800 രൂപയോളം മോഷണം നടത്തിയ ചാഴൂർ സ്വദേശി തെക്കിനിയേടത്ത് ചന്ദ്രശേഖരൻ മകൻ സന്തോഷ്‌ കുമാറി (50)നെ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ കെ. ഗിരി അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും മോഷണം നടത്തിയ മുതലുകൾ കണ്ടെടുത്തു. ചാവക്കാട് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതിക്ക് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായി സമാനമായ പതിനെട്ടോളം കളവു കേസ്സുകൾ ഉണ്ട്. അന്വേഷണസംഘത്തിൽ എഎസ്‌ഐമാരായ സാജൻ, രാജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധാകരൻ, രതീഷ്, ഗോപകുമാർ, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

കല്യാണി അന്തരിച്ചു. 

Sudheer K

ഒമാനിൽ വാഹനാപകടം: തൃശൂർ സ്വദേശിയായ നഴ്സുമാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു.

Sudheer K

റണസിംഗ് അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!