News One Thrissur
SportsThrissur

പാവറട്ടി തിരുനാളിന് കൊടിയേറി.

പാവറട്ടി: കേരളത്തിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രത്തിൽ തിരുനാളിന് കൊടിയേറി. രാവിലെ  കുർബാനയ്ക്ക്‌ ശേഷം തീർത്ഥകേന്ദ്രം റെക്ടർ റവ.ഫാ.ആൻ്റണി ചെമ്പകശ്ശേരി തിരുനാൾ കൊടിയേറ്റം നിർവഹിച്ചു. സഹ വികാരിമാരായ ഫാ.മിഥുൻ ചുങ്കത്ത്, ഫാ.ഡേവിസ് പുലിക്കോട്ടിൽ, മാനേജിംഗ് ട്രസ്റ്റി വി.ജെ.ജോസി, ഭാരവാഹികളായ ജോബി ഡേവിഡ്, സി.വി.സേവിയർ, ഷാജൻ ജോസ്, പിആർഒ റാഫി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി. തിരുനാളിന് ഒരുക്കമായുള്ള നവനാൾ കുർബാന തിരുനാൾ ദിവസം വരെ വൈകീട്ട് 6-ന് അർപ്പിക്കപ്പെടും. ഏപ്രിൽ 19,20,21 തിയ്യതികളിലാണ് പ്രസിദ്ധമായ പാവറട്ടി തിരുനാൾ.

Related posts

ഗോപാലൻ അന്തരിച്ചു.

Sudheer K

കൊച്ചമ്മു അന്തരിച്ചു.

Sudheer K

മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ഫെബ്രുവരി 22 ന് ഉപതെരഞ്ഞെടുപ്പ്

Sudheer K

Leave a Comment

error: Content is protected !!