News One Thrissur
Thrissur

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ തിരുനാളിന് വെള്ളിയാഴ്ച തുടക്കമാകും. 

പഴുവിൽ: പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ തിരുനാളിന് ഇന്ന് തുടക്കമാകും. ഇന്നുമുൽ ഈ മാസം 15 വരെയാണ് തിരുനാൾ ആഘോഷം. തിരുനാളിനോടനുബന്ധിച്ച് നടന്ന ദീപാലാങ്കര സ്വിച്ച് ഓൺ കർമ്മം വ്യാഴാഴ്ച വൈകീട്ട് നടന്ന വിശുദ്ധ കുർബ്ബാനക്ക് ശേഷം പഴുവിൽ ഫൊറോന വികാരി റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, പഴുവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് പി.എ. ദേവിദാസ്, പഴുവിൽ വെസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി അബ്ദുൾ സലാം കക്കേരി, പഴുവിൽ സെന്റർ മസ്ജിദ് സെക്രട്ടറി മുഹമ്മദ് അറയിലകത്ത് എന്നിവർ ചേർന്ന്  നിർവഹിച്ചു. തുടർന്ന് മതസൗഹൃദ കൂട്ടായ്മ സമ്മേളനവും നടന്നു.

സമ്മേളനത്തിൽ റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, പി.എ. ദേവിദാസ്, അബ്ദുൾ സലാം കക്കേരി, സലാം കക്കേരി, ഓസ്റ്റിൻ മാസ്റ്റർ, എം. എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അസി.വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, ഡിനോ ദേവസ്സി, തിരുനാൾ ജനറൽ കൺവീനർ ജോയ് ചാലിശ്ശേരി, ലൈറ്റ് & പന്തൽ കൺവീനർ ഷേണോ തട്ടിൽ, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

യുവതിയെ കുത്തി വീഴ്ത്തി കത്തിച്ച് കൊന്നു : പ്രതി ആത്മഹത്യ ചെയ്തു

Sudheer K

റിട്ട. അധ്യാപകൻ ശങ്കരനാരായണന്‍ അന്തരിച്ചു.

Sudheer K

അർണോസ് പാതിരിയുടെ 292-ാം ചരമവാർഷികം ആചരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!