News One Thrissur
Thrissur

മതിലകത്ത് ലോട്ടറി വില്പനക്കാരിയിൽ നിന്നും ലോട്ടറി ടിക്കറ്റ് തട്ടിപ്പറിച്ചതായി പരാതി.

മതിലകം: ലോട്ടറി വില്പനക്കാരിയിൽ നിന്നും ലോട്ടറി ടിക്കറ്റ് തട്ടിപ്പറിച്ചതായി പരാതി. കയ്പമംഗലം സ്വദേശി മാളിയേക്കൽ ശകുന്തളയെ കബളിപ്പിച്ചാണ്  ബൈക്കിലെത്തി യയാൾ ലോട്ടറി തട്ടി പറിച്ച് കടന്നു കളഞ്ഞത്. ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് സംഭവം. മകനെ കാണുന്നതിനായി മതിലകം മതിൽ മൂലയിലേക്ക് പോകുംവഴി ടിക്കറ്റ് വിറ്റു വിൽപ്പന നടത്തുകയായിരുന്നു ഇവർ. ഈ സമയം ബൈക്കിലെത്തിയയാൾ കൈവശം ഉള്ള ടിക്കറ്റ് മൊത്തമായി എടുക്കാമെന്നും തൊട്ടടുത്തുള്ള തൻ്റെ ചായക്കടയിലേക്ക് ബൈക്കിൽ കയറി വന്നാൽ അവിടെ നിന്നും പൈസ എടുത്തു തരാമെന്നും പറയുകയുണ്ടായി. വണ്ടിയിൽ കയറാൻ ശകുന്തള വിസമ്മതിച്ചതോടെ കയ്യിലിരുന്ന മൊത്തം ടിക്കറ്റും തട്ടിപ്പറിച്ച് മോഷ്ടാവ് കടന്നു കളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ശകുന്തള മതിലകം പോലീസിൽ പരാതി നൽകി.

Related posts

ആറാട്ടുപുഴ പൂരം: അന്തിക്കാട് ക്ഷേത്ര കുളത്തിൽ അന്തിക്കാട് – ചൂരക്കോട് ഭഗവതിമാരുടെ ആറാട്ട്.

Sudheer K

കേച്ചേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Sudheer K

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ ഈസ്റ്റർ ആഘോഷം

Sudheer K

Leave a Comment

error: Content is protected !!