News One Thrissur
Thrissur

കൊടുങ്ങല്ലൂരിൽ ബസ്സിനു മുകളിൽ ഉറങ്ങാൻ കിടന്നയാൾ താഴെ വീണ് മരിച്ചു

കൊടുങ്ങല്ലൂർ: ബസ്സിന് മുകളിൽ ഉറങ്ങാൻ കിടന്നയാൾ താഴെ വീണു മരിച്ചു. ഊട്ടി സ്വദേശി മനീഷ് (27) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ ഭരണി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം.രാത്രി ബൈപ്പാസിൽ നിർത്തിയിട്ട ബസ്സിന് മുകളിലാണ് ഉറങ്ങാൻ കിടന്നത്. ഉറക്കത്തിൽ താഴെ വീഴുകയായിരുന്നു വെന്ന് പറയുന്നു. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Related posts

കൊടുങ്ങല്ലൂരിൽ കല്ല് കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. 

Sudheer K

ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം ഓർഗാനിക്സിന്റെ ആഭിമുഖ്യത്തിൽ 6 ടൺ തണ്ണിമത്തൻ വിളവെടുത്തു 

Sudheer K

കുന്നത്തങ്ങാടിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാർയാത്രക്കാരിയായ യുവതിക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!