News One Thrissur
Thrissur

കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ വിഷു പുരാഘോഷത്തിന് കൊടിയേറി. 

കാഞ്ഞാണി: ശ്രീനാരായണ ഗുരു ദീപ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ വിഷു പുരാഘോഷത്തിന് കൊടിയേറി. മേൽശാന്തി സിജിത് കൊടിയേറ്റം നടത്തി. 14 നാണ് പ്രസിദ്ധമായ വിഷു പൂരം. 11 ഉത്സവ കമ്മിറ്റികളിൽ നിന്ന് പൂരം എഴുന്നള്ളിപ്പ് നടക്കും. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക ഹോമങ്ങളും അർച്ചനകളും നടക്കും. 12 ന് വൈകിട്ട് ഏഴിന് തൃശ്ശൂർ കലാ ദർശൻ്റെ ഗാനമേള ആൻഡ് മെഗാ ഷോ, 13 ന് നാട്യ കലാലയ കാരമുക്കിന്റെ നൃത്തങ്ങളും സിനിമാറ്റിക് ഡാൻസും, 14ന് വിഷുദിനത്തിൽ വൈകിട്ട് 6.30 ന്  നടക്കുന്ന കുട്ടി എഴുന്നുള്ളിപ്പിന്  പെരുവനം കുട്ടൻ മാരാർ, പഴുവിൽ രഘു മാരാർ എന്നിവരുമായി 101 കലാകാരന്മാരുടെ മേളം നടക്കും, 15 ന് പുലർച്ച നാലിന് പൂരം എഴുന്നേറ്റ് എന്നിവ നടക്കുമെന്ന് ശ്രീനാരായണ ഗുപ്ത സമാജം പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട് സെക്രട്ടറി കെ.ജി. ശശിധരൻ എന്നിവർ പറഞ്ഞു.

Related posts

തളിക്കുളത്ത് സഹോദരങ്ങൾക്ക് സ്നേഹവീടിന് തറക്കല്ലിട്ടു

Sudheer K

നവീകരിച്ച ആലപ്പാട് എടപ്പറമ്പൻ കുളം ഉദ്ഘാടനത്തിന് ഒരുങ്ങി.

Sudheer K

കേച്ചേരി പുഴയിലേക്ക് ബസ് വീണെന്ന് വ്യാജ സന്ദേശത്തെ തുടർന്ന് നിമിഷങ്ങൾക്കകം കേച്ചേരിയിലേക്ക് കുതിച്ചെത്തിയത് ആറോളം ആംബുലൻസുകൾ 

Sudheer K

Leave a Comment

error: Content is protected !!