News One Thrissur
Thrissur

പൗരത്വ ഭേതഗതി ബില്ലിനെതിരെ എൽ ഡിഎഫ് മണലൂർ മണ്ഡലം നൈറ്റ് മാർച്ച്.

പാവറട്ടി: പൗരത്വ ഭേതഗതി ബില്ലിനെതിരെ മണലൂർ മണ്ഡലം എൽഡിഎഫിൻ്റെ നേത്യത്വത്തിൽ പുവ്വത്തൂരിൽ നിന്ന് പാവറട്ടിയിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ആയിരകണക്കിന് യുവതി – യുവാക്കൾ ഉൾപ്പെടെയുള്ളവർ കത്തിച്ച പന്തങ്ങളുമേന്തി ഇടതു സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിൻ്റെ ചിത്രം ആലേഖനം ചെയ്ത പ്ലക്കാർഡുകളുമായാണ് മാർച്ച് ചെയ്തത്.

പാവറട്ടി ബസ്റ്റാൻ്റിൽ നടന്ന സമാപന പൊതുയോഗം എൽഡിഎഫ് ജില്ലാ ജില്ലാ കൺവീനർ കെ.വി. അബ്ദുൾ കാദർ ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. ടി.വി. ഹരിദാസൻ, വി.ആർ മനോജ്, കെ.വി. വിനോദൻ, പി.എ. രമേശൻ, ആർ.പി. റഷീദ് തുടങ്ങിയവർ സംസാരിച്ചു.

Related posts

അനിൽകുമാർ അന്തരിച്ചു.

Sudheer K

എടവിലങ്ങിൽ തെങ്ങുകയറ്റ തൊഴിലാളിയെ കവുങ്ങിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

അമ്മിണി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!