News One Thrissur
Thrissur

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥ കേന്ദ്രത്തിലെ ഊട്ട് തിരുനാളിന് കൊടിയേറി

പഴുവിൽ: വിശുദ്ധ അന്തോണീസിന്റെ തീർത്ഥ കേന്ദ്രത്തിലെ ഊട്ട്തിരുനാളിന് കൊടിയേറി. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ കൊടിയേറ്റവും, തിരുനാൾ സപ്ളിമെൻ്റ് പ്രകാശനവും, പഴുവിൽ പാദുവ പ്രവാസി കൂട്ടായ്മ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ഉദ്ഘാടനവും നടത്തി.

ഇടവക വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ,  അസിസ്റ്റൻ്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്,  ഡിനോ ദേവസ്സി, തിരുനാൾ ജനറൽ കൺവീനർ ജോയ് ചാലിശ്ശേരി, പബ്ലിസിറ്റി കൺവീനർ ഷെറിൻ തേർമഠം, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 12 മുതൽ 15 വരെയാണ് തിരുനാൾ. ഏട്ടാമിടം ഏപ്രിൽ 21ന് നടക്കും.

Related posts

മണപ്പുറത്തിന്റെ പ്രിയ കവി പി. സലിം രാജ് അന്തരിച്ചു

Sudheer K

സാമൂഹിക സുരക്ഷ ക്ഷേമ പെൻഷൻ്റെ രണ്ട് ഗഡു കൂടി അനുവദിച്ചു : ചൊവ്വാഴ്ച മുതൽ 3200 രൂപ വീതം വിതരണം ചെയ്യും

Sudheer K

നിധിൻ ദാസ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!