News One Thrissur
Thrissur

എടവിലങ്ങിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: നാല് പേർക്ക് പരിക്കേറ്റു.

എടവിലങ്ങ്: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ നാല് പേർക്ക് പരിക്കേറ്റു. കാര പഞ്ചായത്ത്കുളത്തിന് സമീപമായിരുന്നു അപകടം. ഓട്ടോറിക്ഷയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് ആദ്യ അപകടമുണ്ടായത്.

തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സാൻട്രോ കാറിൽ ചെന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മതിലകം സ്വദേശി പാമ്പിനേഴത്ത് റാഫി (51), ഓട്ടോറിക്ഷ യാത്രക്കാരായ മതിലകം കൊളവേലി വീട്ടിൽ ഐഷാബി(60), ഹൈറുന്നീസ (33), ഫാത്തിമ നസ്റിൻ(7)എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.

Related posts

തൃശൂർ കോർപറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനായ അരിമ്പൂർ കൈപ്പിള്ളി സ്വദേശി തൂങ്ങിമരിച്ച നിലയില്‍

Sudheer K

ചില്ലറ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ യാത്രക്കാരനെ ബസിൽ നിന്ന് തള്ളിയിട്ട സംഭവം ; കണ്ടക്‌ടറെ റിമാൻഡ് ചെയ്തു

Sudheer K

തളിക്കുളത്ത് വീണ്ടും വാഹനാപകടം : നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് ഒരാൾ മരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!