News One Thrissur
Thrissur

ആടുജീവിതത്തിലെ നായകന് സ്നേഹ ശിൽപം സമ്മാനിച്ച് ഡാവിഞ്ചി സുരേഷ്.

കൊടുങ്ങല്ലൂർ: ആടുജീവിതം എന്ന നോവലിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയനായ നജീബിന് ഡാവിഞ്ചി സുരേഷിൻ്റെ വക സ്നേഹശിൽപം. കൊടുങ്ങല്ലൂർ സ്വദേശിയും പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ഇരുമ്പ് കമ്പികളും തകിട് ഷീറ്റുകളും ഫൈബർ മെറ്റീരിയലും ഉപയോഗിച്ചാണ് നാലടിയോളം ഉയരത്തിൽ ആണ് ശിൽപം നിർമ്മിച്ചത്. ആടുജീവിതം നോവലിന്റെ കവർപേജിനെയും നോവലിൽ നിന്ന് വെള്ളിത്തത്തിരയിലേക്ക് എത്തിയതിനെയും ആസ്പദമാക്കി നജീബിന്റെ മുഖം ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ ശില്പം സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുൻപെ യാണ് നിർമ്മിച്ചത്.

കലാകാരന്മാരുടെ കൂട്ടായ്മയായ എക്‌സോട്ടിക് ഡ്രീംസിലെ കലാകാരന്മാരായ കലേഷ് പൊന്നപ്പൻ, രാകേഷ് പള്ളത്, റിയാസ് മാടവന, ഗിരീഷ് നടുവട്ടം, മനോജ്‌ ഗോപാലകൃഷ്ണൻ, ലതീഷ് സോമൻ എന്നിവർ പങ്കെടുത്തു. ശില്പത്തിനൊപ്പം കലാകാരന്മാർ വരച്ച ചിത്രങ്ങളും സമ്മാനിച്ചു. കാർട്ടൂണിസ്റ്റായ ഫാദർ ജോസ് പെരിങ്ങോടൻ നജീബിനെയും സുരേഷിനെയും പൊന്നാടയണിയിച്ച് ആദരിച്ചു.

Related posts

മൂന്നുപീടികയിൽ പിക്കപ്പ് വാഹനമിടിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്

Sudheer K

ബസിടിച്ച് വയോധികൻ മരിച്ചു

Sudheer K

അരിമ്പൂരിൽ തീറ്റപ്പുല്ല് വിളവെടുത്തു

Sudheer K

Leave a Comment

error: Content is protected !!