News One Thrissur
Thrissur

മുറ്റിച്ചൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ തിരുനാൾ ഞായറാഴ്ച്ച

പുത്തൻപീടിക: മുറ്റിച്ചൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ വിശുദ്ധ പത്രോസ് ശ്ലീഹായുടെയും പരിശുദ്ധ വേളാങ്കണ്ണി മാതാവിൻ്റെയും 49-ാം സംയുക്ത തിരുനാൾ ഞായറാഴ്ച്ച ആഘോഷിക്കും. വൈകീട്ട് 5.30 നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പുതുക്കാട് പള്ളി വികാരി ഫാ. പോൾ തേക്കാനത്ത് മുഖ്യകാർമ്മികത്വം വഹിക്കും. മേരിമാതാ മേജർ സൊമിനാരി പ്രൊഫസർ ഫാ. ജിബീൻ താഴേക്കാടൻ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം വർണ്ണമഴ, നേർച്ച ഊട്ട്, വാദ്യമേളം.

രാത്രി 10ന് തിരുസ്വരൂപങ്ങളുടെ എഴുന്നള്ളിപ്പ് പള്ളിയിൽ സമാപിക്കും. തിരുനാൾ ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം പുത്തൻപീടിക പള്ളി വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി നിർവ്വഹിച്ചു. അസി.വികാരി ഫ്രാൻസിസ് പാറയിൽ, തിരുന്നാൾ കൺവീനർ കെ. എ. സിജോ, പബ്ലിസിറ്റി കൺവീനർ എ.പി. ഡെയ്സൻ, ട്രസ്റ്റിമാരായ ജോഷി ഡേവീസ്, സി.ജെ. എഡിസൺ എന്നിവർ നേതൃത്വം നൽകും.

Related posts

ചെന്ത്രാപ്പിന്നിയിൽ ലോഡിറക്കുന്നതിനിടെ കമ്പി ദേഹത്ത് വീണു തൊഴിലാളി മരിച്ചു

Sudheer K

നിധിൻ ദാസ് അന്തരിച്ചു

Sudheer K

കയ്പമംഗലത്ത് വ്യാപാരി കടയിൽ കുഴഞ്ഞു വീണു മരിച്ചു

Sudheer K

Leave a Comment

error: Content is protected !!