News One Thrissur

Thrissur

വെങ്കിടങ്ങിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് എയർഗൺ കൊണ്ടുള്ള വെടിയേറ്റു. 

പാവറട്ടി: വെങ്കിടങ്ങിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് എയർഗൺ കൊണ്ടുള്ള വെടിയേറ്റു. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. വെടിയേറ്റ അസം സ്വദേശി അമീനുൽ ഇസ്‌ലാം ചാവക്കാട് ആശുപത്രിയിൽ ചികിത്സയിലാണ്. വെടിവച്ച തൊയക്കാവ് സ്വദേശി രാജേഷ് ഒളിവിലാണ്. രാജേഷിന്റെ വീടിനു സമീപം ജോലിക്കെത്തിയതായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ. അമീനും കൂടെയുണ്ടായിരുന്ന ഒരു തൊഴിലാളിയും തമ്മിൽ ഇതിനിടെ വഴക്കുണ്ടായി.

ഇതിനിടയിലാണ് രാജേഷ് വരുന്നത്. പ്രശ്നത്തിൽ രാജേഷ് ഇടപെട്ടു. തർക്കം രൂക്ഷമായതോടെ രാജേഷ് വീട്ടിനുള്ളിൽ നിന്ന് പക്ഷികളെ അടക്കം വെടിവെക്കാൻ ഉപയോഗിക്കുന്ന എയർഗൺ കൊണ്ടുവന്ന് വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റ അമീനുൽ ഇസ്‌ലാമിനെ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. പ്രതി രാജേഷ് ഒളിവിലാണ്.

Related posts

അഴീക്കോട് – മുനമ്പം ഫെറിയിൽ ബോട്ട് സർവ്വീസ് ആരംഭിക്കുന്നതിന് നടപടി തുടങ്ങി

Sudheer K

വിസ്മയകാഴ്ചകളൊരുക്കി സിഎസ് എം കിൻ്റർഗാർട്ടൻ ‘പ്രോജക്ട് എക്സിബിഷൻ’

Sudheer K

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് മുരളി പെരുനെല്ലി എംഎൽഎ

Sudheer K

Leave a Comment

error: Content is protected !!