News One Thrissur

Thrissur

പഴുവിലിൽ റോഡരികിലെ ഉണങ്ങിയ ആൽമരം അപകട ഭീഷണി ഉയർത്തുന്നു.

പഴുവിൽ: സെന്ററിനു സമീപത്തെ ഉണങ്ങിയ ആൽമരം അപകട ഭീഷണിയായി. ഏതു സമയത്തും നിലംപൊത്താവുന്ന ആൽമരം വൈദ്യുതി കമ്പിയിൽ തട്ടിയ നിലയിലാണ്. ഇത് യാത്രക്കാർക്കും സമീപത്തെ കടക്കാർക്കും ഏറെ ഭീഷണി ഉയർത്തുന്നുണ്ട്. സ്വകാര്യ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന പ്രധാന റോഡാണിത്. കാറ്റുവീശുന്ന സമയത്ത് മരചില്ലകൾ വൈദ്യുതി കമ്പിയിൽ തട്ടി സ്പാർക്ക് ഉണ്ടാകുന്നതും പതിവ് കാഴ്ചയാണ്. അപകട ഭീഷണിയായ ആൽമരം ഉടൻ മുറിച്ചു നീക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. പൊതു പ്രവർത്തകൻ ഉമ്മർ പഴുവിൽ, കെ.പി. സന്തോഷ്‌, പി.എ. സുധി എന്നിവർ അധികൃതർക്ക് നിവേദനം നൽകി.

Related posts

ക്രിമിനൽ കേസ് പ്രതിയായ മുരിയാട് സ്വദേശി മയക്കുമരുന്നുമായി അറസ്റ്റിൽ

Sudheer K

ഓപ്പറേഷന്‍ ഷവര്‍മ: തൃശൂര്‍ ജില്ലയില്‍ 45 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി, 65,000 രൂപ പിഴയീടാക്കി

Sudheer K

വെളുത്തൂര്‍ അകംപാടത്ത് വിളവെടുപ്പിന് പാകമായ 9 ഏക്കര്‍ നെല്‍കൃഷി നശിച്ചു.

admin

Leave a Comment

error: Content is protected !!