News One Thrissur
Updates

വാഹനാപകടം: രണ്ടുപേർക്ക് പരിക്ക്

ഗുരുവായൂർ: ഗുരുവായൂരിൽ കൽനടക്കാരിയെ ഇടിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഗുരുവായൂർ തൈക്കാട് പെട്രോൾ പമ്പിനു സമീപം പുലർച്ചെ അഞ്ചോടെയാണ് അപകടം. റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഇരിങ്ങപ്പുറത്ത് താമസിക്കുന്ന കോയമ്പത്തൂർ സ്വദേശിനി ദീപയെ (48) ആണ് കാർ ഇടിച്ചത്. കാൽനടയാത്രക്കാരിയെ ഇടിച്ചതോടെ നിയന്ത്രണം വിട്ട് കാർ വഴിയരികിലെ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സരസ്വതിക്ക് (63) പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതാണ്.

 

 

Related posts

കാരമുക്ക് ചിദംബരക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം

Sudheer K

എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിദ്യാഗോപാലപൂജ

Sudheer K

റുക്കിയ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!