News One Thrissur

Uncategorized

പോക്സോ കേസിൽ എടത്തിരുത്തി സ്വദേശിയായ സ്കൂൾ ജീവനക്കാരന് 12 വർഷം കഠിന തടവ്

കയ്പമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സ്‌കൂളിലെ താൽക്കാലിക ജീവനക്കാരന് 12 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി. എടത്തിരുത്തി തട്ടാരപുരക്കൽ വിശ്വംഭരനെയാണ് (62) പ്രത്യേക കോടതി ജഡ്‌ജ് വി. വിനിത ശിക്ഷിച്ചത്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പിഴ തുക ഈടാക്കിയാൽ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. സുലാൽ ഹാജരായി.

Related posts

എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിദ്യാഗോപാലപൂജ

Sudheer K

കേരളോത്സവ വിജയികൾക്ക് അനുമോദനം

admin

സബ്‌മേഴ്‌സിബിൾ പമ്പിന്റെ പൈപ്പിനുള്ളിൽ പെട്ട് മോട്ടോർ ഡ്രൈവർക്ക് ദാരുണാന്ത്യം.

Sudheer K

Leave a Comment

error: Content is protected !!