News One Thrissur
Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല ഐഡി കാർഡ് വിതരണവും ജില്ലാ നേതാക്കൾക്ക് സ്വീകരണവും

കാഞ്ഞാണി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല ഐഡി കാർഡ് വിതരണവും ജില്ലാ നേതാക്കൾക്ക് സ്വീകരണവും നൽകി. കാഞ്ഞാണി സിംല മാളിൽ ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിൽ ഐഡി കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ ബിജു സി.ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.വി. ഷിബു, ജില്ല ട്രഷറർ ഇ.ബി. ജിതേഷ്, എ.വി. ഫ്ലെഡന്റോ, എ.വി. ജീസൻ, ജോസഫ് തോലത്ത്, മുദ്ര സന്തോഷ്, കെ.എ. ഷനൂപ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വാഹനാപകടത്തിൽ മരണപ്പെട്ട വാടാനപ്പള്ളി യൂണിറ്റ് മെമ്പർ ജ്യോതി പ്രകാശിന്റെ കുടുംബത്തിന് സ്വാന്തനം പദ്ധതിയുടെ ഫണ്ട് 8,11,500 രൂപ, സംസ്ഥാന വെൽഫയർ ഫണ്ട് 50,000 രൂപ, ജില്ലാ വെൽഫെയർ ഫണ്ട് 30,000 രൂപ, മേഖല വെൽഫെയർ ഫണ്ട് 15,000 രൂപയും അദ്ദേഹത്തിന്റെ മകന് കൈമാറി.

Related posts

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 

Sudheer K

കെഎസ്എസ്പിയു പെരിഞ്ഞനം യൂണിറ്റ് വാർഷികം 

Sudheer K

അന്തിക്കാട് തട്ടാടി ശ്രീ സുബഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും കാവടി മഹോത്സവവും

Sudheer K

Leave a Comment

error: Content is protected !!