News One Thrissur
Thrissur

മേയറാക്കിയില്ലെങ്കിൽ രാജി; തൃശൂർ കോർപറേഷനിൽ സിപിഎമ്മിന് സ്വതന്ത്രന്‍റെ മുന്നറിയിപ്പ്

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്റെ ച​ര​ടു​വ​ലി നീ​ക്ക​ങ്ങ​ൾ​ക്കി​ടെ സിപിഎ​മ്മി​നെ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ക്കി സ്വ​ത​ന്ത്ര അം​ഗം. ഇ​ട​ത് സ്വ​ത​ന്ത്ര​നാ​യി തൈ​ക്കാ​ട്ടു​ശേ​രി ഡി​വി​ഷ​നി​ൽ​നി​ന്ന് വി​ജ​യി​ച്ച സി.​പി. പോ​ളി​യാ​ണ് സിപിഎ​മ്മി​നെ കു​രു​ക്കി​ലാ​ക്കി​യ സ​മ്മ​ർ​ദ​നീ​ക്കം ന​ട​ത്തി​യ​ത്. ബു​ധ​നാ​ഴ്ച തൃ​ശൂ​രി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​നെ​ത്തി​യ സി.പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നു​മാ​യി ജി​ല്ല ഓ​ഫി​സി​ൽ നേ​രി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മൂ​ന്നു ദി​വ​സ​ത്തി​ന​കം പാ​ർ​ട്ടി​യു​ടെ മ​റു​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ രാ​ജി​വെ​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സി​നൊ​പ്പം ചേ​രു​മെ​ന്നും അ​റി​യി​ച്ചു. ഏ​റെ നാ​ളാ​യു​ള്ള അ​തൃ​പ്തി​യാ​ണ് ക​ടു​ത്ത നി​ല​പാ​ടി​ലേ​ക്ക് പോ​ളി നീ​ങ്ങാ​നി​ട​യാ​ക്കി​യ​ത്.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ലം കൂ​ടി​യാ​യ​തി​നാ​ൽ പോ​ളി​യു​ടെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം സിപിഎ​മ്മി​ന് ത​ല​വേ​ദ​ന​യാ​യി. ചി​ല കൗ​ൺ​സി​ല​ർ​മാ​ർ കോ​ൺ​ഗ്ര​സി​നൊ​പ്പം വ​രു​മെ​ന്നും ഭ​ര​ണം യുഡിഎ​ഫ് പി​ടി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഏ​റെ​നാ​ളാ​യി പ​റ​യു​ന്ന​താ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ​യാ​ഴ്ച ഈ ​പ്ര​ഖ്യാ​പ​നം ശ​ക്ത​മാ​ക്കി​യി​രു​ന്നു. സി.​പി. പോ​ളി​യ​ട​ക്കം ര​ണ്ട് ഇ​ട​ത് സ്വ​ത​ന്ത്ര​രെ ഒ​പ്പം നി​ർ​ത്തി​യി​ട്ടും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ, കോ​ൺ​ഗ്ര​സ് വി​മ​ത​നാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച എം.​കെ. വ​ർ​ഗീ​സി​നെ മേ​യ​റാ​ക്കി​യാ​ണ് ഇ​ട​തു​പ​ക്ഷം കോ​ർ​പ​റേ​ഷ​നി​ൽ തു​ട​ർ​ഭ​ര​ണം സാ​ധ്യ​മാ​ക്കി​യ​ത്. എ​ൽഡിഎ​ഫി​ലെ ചി​ല സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ​മാ​ർ യുഡിഎ​ഫി​ൽ ഉ​ട​ൻ എ​ത്തു​മെ​ന്നും സ്വ​ത​ന്ത്ര​രാ​യ മൂ​ന്ന് കൗ​ൺ​സി​ല​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. മേ​യ​ർ പ​ദ​വി വേ​ണ​മെ​ന്ന​താ​ണ് സി.​പി. പോ​ളി​യു​ടെ ആ​വ​ശ്യം. നി​ല​വി​ൽ ജി​ല്ല വി​ക​സ​ന സ​മി​തി​യി​ൽ കോ​ർ​പ​റേ​ഷ​ൻ പ്ര​തി​നി​ധി​യാ​ണ് പോ​ളി. പോ​ളി​ക്ക് മേ​യ​ർ പ​ദ​വി ന​ൽ​കി​യാ​ൽ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് മ​റ്റു പ​ല​രും രം​ഗ​ത്ത് വ​രും. മാ​ത്ര​വു​മ​ല്ല, നി​ല​വി​ലെ മേ​യ​റാ​യ എം.​കെ. വ​ർ​ഗീ​സ് മു​ന്ന​ണി മാ​റും. ഇ​തോ​ടെ ഭ​ര​ണം ന​ഷ്ട​മാ​കാ​നി​ട​യാ​കും. ആ​രും പോ​കാ​തെ എ​ങ്ങ​നെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് സി.പി.എം നേ​തൃ​ത്വം. എം.​വി. ഗോ​വി​ന്ദ​നു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും പോ​ളി വ​ഴ​ങ്ങി​യി​ട്ടി​ല്ല.

Related posts

കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ വിഷു പൂര മഹോത്സവം 14,15 തിയ്യതികളിൽ.

Sudheer K

തളിക്കുളം സ്നേഹ തീരം ബീച്ച് ക്ലീനിങ് ഡ്രൈവ്. 

Sudheer K

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റ് : ലൈഫ് ഭവന പദ്ധതിക്കും കൂടി വെള്ളത്തിനും മുൻഗണന.

Sudheer K

Leave a Comment

error: Content is protected !!